Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയലളിതയുടെ മകളെന്ന് അവകാശവാദം; വിഡിയോ തെളിവുമായി സർക്കാർ

jayalalitha

ചെന്നൈ∙ ജയലളിതയുടെ മകളാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ ബെംഗളൂരു സ്വദേശിനി അമൃതയുടെ വാദം പൊളിക്കുന്നതിനു വിഡിയോ തെളിവുമായി സംസ്ഥാന സർക്കാർ. 1980 ജൂലൈയിൽ ചെന്നൈയിൽ നടന്ന ഫിലിം ഫെയർ അവാർഡ് ദാനച്ചടങ്ങിൽ ജയലളിത പങ്കെടുക്കുന്ന വിഡിയോയാണു സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

1980 ഓഗസ്റ്റിലാണു തന്റെ ജനനമെന്നാണു അമൃതയുടെ വാദം. ബെംഗളൂരുവിലുള്ള ജയലളതിയുടെ സഹോദരി ശൈലജയും കുടുംബവുമാണു തന്നെ എടുത്തു വളർത്തിയതെന്നും അമ്മയുടെ മരണ ശേഷമാണു താൻ ജയലളിതയുടെ മകളാണെന്ന സത്യം അറിഞ്ഞതെന്നും അമൃത അവകാശപ്പെടുന്നു.

അതേസമയം, ജയലളിതയുടെ സഹോദരിയെന്നു അവകാശപ്പെട്ടു രംഗത്തെത്തിയ ശൈലജയ്ക്കെതിരെ ജയലളിത അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. തന്റെ വാദം തെളിയിക്കുന്നതിനു ഡിഎൻഎ പരിശോധന നടത്തണമെന്ന ആവശ്യപ്പെട്ട് അമൃത നൽകിയ ഹർജിയുടെ വാദം അടുത്തയാഴ്ചയിലേക്കു മാറ്റി.