Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന ടോയ്‍ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; പെൺകുട്ടി അറസ്റ്റിൽ

new born baby പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ നവജാത ശിശുവിന്റെ മൃതദേഹം വിമാനത്തിന്റെ ശുചിമുറിയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച ശിശുവിന്റെ വായിൽ ടോയ്‌ലറ്റ് പേപ്പറുകൾ തിരുകിയ നിലയിലായിരുന്നു. പ്രായപൂർത്തിയാകാത്ത മണിപ്പുർ സ്വദേശിനിയുടേതാണു കുട്ടിയെന്നും ഇവരെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറയുന്നു.

ഇംഫാലിൽനിന്നു ഗുവാഹത്തി വഴി ഡൽഹിയിലേക്കുള്ള ഏയർ ഏഷ്യ വിമാനത്തിലാണു സംഭവം. വിമാനം ന്യൂഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണു ശുചിമുറിയിൽ ശിശുവിനെ കണ്ടെത്തിയത്. വിമാനം ലാൻഡ് ചെയ്ത ഉടൻ വിദഗ്ധ സംഘമെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിമാനത്തിലെ സ്ത്രീകളെ മുഴുവൻ ചോദ്യം ചെയ്ത ശേഷമാണു പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്.

related stories