Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ൈചനയിൽ യുഎസ് എംബസിക്കുമുന്നിൽ ആത്മഹത്യാ ശ്രമം; സ്ഫോടനമെന്നും റിപ്പോർട്ട്

Smoke in front of US Embassy, Beijing ചൈനയിലെ യുഎസ് എംബസിക്കുമുന്നിൽനിന്നു പുക ഉയരുന്നു. ചിത്രം: ട്വിറ്റർ.

ബെയ്ജിങ്∙ ചൈനയിലെ യുഎസ് എംബസിക്കുമുന്നിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കത്തിക്കാൻ ശ്രമം നടത്തിയ യുവതിയെ പൊലീസെത്തി അറസ്റ്റ് ചെയ്തതായി ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

‌യുഎസ് എംബസിക്കുമുന്നിൽ സ്ഫോടനമെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. അതേസമയം, സ്ഫോടനമാണോ ആത്മഹത്യാശ്രമമാണോ എന്നതിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരീകണം നടത്തിയിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പകൽ 11 മണിയോടെയാണ് സംഭവം.

related stories