Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ യുവതിയുമായി മടങ്ങിയ പൊലീസുകാർ അപകടത്തിൽപ്പെട്ടു; 3 മരണം

Road Accident | Ambalappuzha അപകടത്തിൽ തകർന്ന കാർ.

ആലപ്പുഴ∙ കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിനു സമീപമാണ് പൊലീസ് സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്.

Road Accident | Ambalappuzha അപകടത്തിൽ തകർന്ന ലോറി.

കൊട്ടിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീകല (30), കാർ ഡ്രൈവർ നൗഫൽ, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവിൽ പൊലീസ് ഓഫിസർ നിസാറിനെ (42) ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചിനാണ് അപകടം. അങ്കമാലിയിൽനിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാർ.

കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരും വഴിയാണ് അപകടം. ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ.