കൊച്ചി∙ മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തി എത്തിച്ചയാളെ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷാണ് കത്തി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
അഭിമന്യുവിനെതിരെ സനീഷ് കത്തിവീശിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മറ്റു രണ്ടുപേരുടെ കയ്യിലും ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണു സനീഷിന്റെ മൊഴി. കുത്തേറ്റത് ആരുടെ ആയുധത്താലെന്ന് സ്ഥിരീകരിക്കാൻ ശ്രമം തുടരുന്നു.