Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി റോഡിൽ വെള്ളം കയറി; കെഎസ്ആർടിസി സർവീസ് വീണ്ടും നിർത്തിവച്ചു

ksrtc-bus

ആലപ്പുഴ ∙ ജലവിതാനത്തിൽ വ്യത്യാസമില്ലാത്തതിനെ തുടർന്ന് മങ്കൊമ്പിലേക്ക് ആരംഭിച്ച കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും നെടുമുടി വരെയാക്കി വെട്ടിക്കുറച്ചു. എസി റോഡിലെ വെള്ളം അൽപ്പം ഇറങ്ങിയതിനെ തുടർന്നു സർവീസ് പുനഃരാരംഭിച്ചിരുന്നു. ഉച്ചയോടെ രണ്ടു സർവീസുകൾ മങ്കൊമ്പിലേക്കു നടത്തിയെങ്കിലും നെടുമുടി ഭാഗത്തെ വെള്ളം പ്രശ്നമായതിനെ തുടർന്നു വീണ്ടും സർവീസ് നിർത്തുകയായിരുന്നു. എംസി റോഡിന്റെ സമീപത്തെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനുള്ള നടപടികൾ ജലസേചന വകുപ്പ് ആരംഭിച്ചു. 

ചമ്പക്കുളം, കൈനകരി റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് ഷെഡ്യൂൾ ക്രമീകരിച്ചു മങ്കൊമ്പിലേക്ക് ആലപ്പുഴ ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്നത്. തുടർച്ചയായ 15ാം ദിവസമാണ് എസി റോഡ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. നെടുമുടി, മങ്കൊമ്പ്, ഒന്നാംകര തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയിട്ടില്ല. ആലപ്പുഴ– ചങ്ങനാശേരി സർവീസ് നടത്തിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ അമ്പലപ്പുഴ, തകഴി തിരുവല്ല വഴി ചങ്ങനാശേരിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. എസി റോഡിലിപ്പോൾ പള്ളിക്കൂട്ടുമ്മയ്ക്കും മങ്കൊമ്പിനും ഇടയിൽ ബസ് സർവീസ് ഇല്ല.