അപർണ പ്രശാന്തിയെ ഭീഷണിപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

അപർണ പ്രശാന്തി

മലപ്പുറം ∙ ആലുവയിൽ വനിതാ പൊലീസ് ഓഫിസറെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പെരിന്തൽമണ്ണയില്‍ സമാനമായ കേസിൽ അറസ്റ്റിൽ. എഴുത്തുകാരി അപർണ പ്രശാന്തിയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത കേസിലാണ് നെടുമങ്ങാട് പെരുങ്കുളം ഷാനിമ മൻസിലിൽ സിദ്ദീഖിനെ (26) പെരിന്തൽമണ്ണ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്.

അപർണയുടെ പരാതിയിൽ അറസ്‌റ്റിലാവുന്ന അഞ്ചാമത്തെയാളാണ് സിദ്ദീഖ്. അല്ലു അർജുൻ നായകനായ സിനിമ കണ്ടിറങ്ങുമ്പോൾ അപർണ ഫെയ്‌സ്‌ബുക്കിലിട്ട ചിത്രത്തിന്റെ അടിക്കുറിപ്പിനുള്ള പ്രതികരണമായാണ് സന്ദേശങ്ങൾ എത്തിയത്. സമൂഹമാധ്യമ അധിക്ഷേപം സംബന്ധിച്ച് ഒട്ടേറെ പരാതികൾ നേരിടുന്ന ‘കിങ്ങേഴ്സ്’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ അംഗമാണ് സിദ്ദീഖ്.