Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണിയിൽ എടുക്കുന്നതിന് എതിർപ്പില്ല: സിപിഐ

CPI rally

പുനലുർ∙ കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണിയിൽ എടുക്കുന്നതിനു സിപിഐക്കും എൽഡിഎഫിലെ മറ്റു കക്ഷികൾക്കും യാതൊരു എതിർപ്പുമില്ലെന്നു സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരിൽ കേരളാ കോൺഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാംപിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയും വൈസ് ചെയർമാൻ കെ.ബി. ഗണേഷ് കുമാർ എംഎൽഎയും വേദിയിലുണ്ടായിരുന്നു.

തുടർന്ന് പ്രസംഗിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ജയമോഹനും കേരളാ കോൺഗ്രസ് (ബി)യുടെ മുന്നണി പ്രവേശനത്തിന് ആർക്കും എതിർപ്പില്ലെന്നും അടുത്ത എൽഡിഎഫ് കൂടുമ്പോൾ ഇതു സംബന്ധിച്ച രാഷ്ട്രീയ തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു. കെ.ബി. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ അഭിപ്രായപ്രകടനം. ഉച്ചയ്ക്കുശേഷം ബാലകൃഷ്ണപിള്ള ക്യാംപിൽ പ്രസംഗിക്കും.