Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ വാടക്കനാലിലേക്കു ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

tipper-accident അപകടത്തിൽപ്പെട്ട ടിപ്പർ

ആലപ്പുഴ∙ മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ വാടക്കനാലിലേക്കു ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവറിനു നിസാര പരുക്കേറ്റു. പെരുമ്പാവൂരിൽനിന്നു മെറ്റലുമായി അമ്പലപ്പുഴയ്ക്കു പോയ ലോറിയാണു മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ചു ലോറി പൊക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നു. ദേശീയപാതയിൽനിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള വഴിയാണിത്. ഇതു വഴിയുള്ള വണ്ടികൾ കനാലിന്റെ മറുകരയിലൂടെയും കോണ്‍വെന്റ് സ്ക്വയർ വഴിയും തിരിച്ചു വിടുന്നു.