Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുമ്പാവൂരിൽ ‘ഭായിമാർ’ വേണ്ടെന്നു സ്ത്രീകൾ; ഗൗനിക്കാതെ മുഖ്യമന്ത്രി

pinarayi-vijayan-cm നിമിഷയുടെ വീട് സന്ദർശിച്ച ശേഷം പുറത്തേക്കിറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചി∙ പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റു മരിച്ച നിമിഷയുടെ വീട് സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയോടു പരാതി പറയാൻ എത്തിയവരെ ഗൗനിച്ചില്ലെന്ന് ആക്ഷേപം. വൈകിട്ട് അഞ്ചു മണിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട്ടെ നിമിഷയുടെ വീട്ടിൽ എത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം പുറത്തേക്കിറങ്ങിയ പിണറായിയുടെ അടുത്തേക്കു അയൽവാസികളായ സ്ത്രീകൾ കൂട്ടമായി ‘ഭായിമാർ വേണ്ട..’ എന്നു പറഞ്ഞുകൊണ്ട് എത്തുകയായിരുന്നു.

എന്നാൽ ഇവരെ ഗൗനിക്കാതെ മുഖ്യമന്ത്രി വാഹനത്തിൽ കയറിപോയി. ഇതിൽ രോഷാകുലരായ സ്ത്രീകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ ആരോപണങ്ങളുമായി മാധ്യമപ്രവർത്തകരെ കണ്ടു. പ്രദേശത്തു വർധിച്ചുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നീക്കാനുള്ള ഉചിതമായ നടപടി സ്വീകരിക്കണമെന്നു അവർ ആവശ്യപ്പെട്ടു. തങ്ങളെ സേവിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ആവശ്യമില്ലെന്നും ഇവർ വരുന്നതിനു മുൻപും ജോലിയെടുത്താണു ജീവിച്ചിട്ടുള്ളതെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞദിവസമാണു മോഷണശ്രമം തടയുന്നതിനിടെ വാഴക്കുളം എംഇഎസ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി നിമിഷ കുത്തേറ്റു മരിച്ചത്. കേസിൽ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവിനെ പൊലീസ് അറസ്റ്റു ചെയ്തു.

related stories