Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതു സാഹചര്യവും നേരിടാൻ തയാർ; ജനങ്ങൾ ജാഗ്രത പാലിക്കണം: റവന്യു മന്ത്രി

E. Chandrasekharan

തിരുവനന്തപുരം∙ അണക്കെട്ടു തുറന്നാൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുത്. ജനങ്ങൾ ജാഗ്രത പാലിക്കണം. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുവിധത്തിലുള്ള അപകടവും വരാത്ത രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എൻഡിആർഎഫിന്റെ സംഘം എറണാകുളത്തും ഇടുക്കിയിലുമുണ്ട്. ഇവരെയെല്ലാം ഉപയോഗിച്ച് ഏതു ഘട്ടത്തെയും നേരിടാൻ സജ്ജമാണ്.

അധികാര കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശങ്ങൾ മാധ്യമങ്ങൾ തൽസമയം അറിയിക്കണം. ഭയപ്പെടേണ്ട കാര്യമില്ല. ജനങ്ങൾ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണം. ജനങ്ങളുടെ ജീവനാണ് സർക്കാരിനു വലുത്. 2397 അടിയാകുമ്പോൾ അണക്കെട്ട് തുറന്ന് ട്രയൽ റൺ നടത്തും.

related stories