Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാന് സർക്കാർ സംരക്ഷണം ഉറപ്പുനൽകി മുഖ്യമന്ത്രി; സർക്കാരിന്റെ മകളെന്ന് ഹനാൻ

Hanan-Hanani-visited-Pinarayi-Vijayan ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം∙ സൈബര്‍ അക്രമണം നേരിട്ട വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്ക് സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവുമുണ്ടാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഉറപ്പ്. നല്ല ധൈര്യത്തോടെ മുന്നോട്ടുപോകണമെന്നു തന്നെ സന്ദര്‍ശിച്ച ഹനാനോടു മുഖ്യമന്ത്രി പറ‍ഞ്ഞു. താന്‍ സര്‍ക്കാരിന്റെ മകളാണെന്നു ഹനാന്‍ മാധ്യമങ്ങളോടു പറഞ്ഞു.

പ്രതിസന്ധിയില്‍ പിന്തുണച്ച മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിക്കുകയായിരുന്നു ഹനാന്റെ ലക്ഷ്യം. മന്ത്രിസഭായോഗം തീര്‍ന്നയുടന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. മകളെപ്പോലെ സംരക്ഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഹനാന്‍ പറഞ്ഞു.

Hanan തിരുവനന്തപുരത്ത് ഖാദി മേളയോടനുബന്ധിച്ച് നടന്ന ‘ഖാദി ഫാഷൻ ഷോ’യിൽ സാരിയുടുത്ത് ഹനാൻ. ചിത്രം: മനോജ് ചേമഞ്ചേരി.

ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. സൈബര്‍ കേസുകളില്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം ഹനാന് ഉറപ്പുനല്‍കി. ഖാദി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭാനാ ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

related stories