Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ കരുവാറ്റയിൽ പാളത്തിൽ മരം വീണു; ട്രെയിനുകൾ വൈകിയോടുന്നു

train

ആലപ്പുഴ ∙ ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയിൽ തീരദേശ റയിൽപാതയിൽ മരം വീണു. മരം വെട്ടിമാറ്റി ഗതാഗതം പുനഃരാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു. പുലർച്ചെ മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് കടന്നു വരുന്നതിനു തൊട്ടുമുൻപാണു മരം വീണത്. മാവേലി എക്സ്പ്രസ് പിടിച്ചിട്ടു. 6:45 ന് പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു.

രാവിലെ ആലപ്പുഴ ലൈൻ വഴി കടന്നുപോകേണ്ട നാഗർകോവിൽ- മംഗളൂരു മാവേലി എക്സ്പ്രസ് 1:55 മണിക്കൂറും, ബംഗളൂരു- കൊച്ചുവേളി 1:30 മണിക്കൂറും ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയോടുന്നു. 

related stories