Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മൂന്നുപേർ കസ്റ്റഡിയിൽ

Murder Representative Image

ആലപ്പുഴ∙ ആലപ്പുഴ ജില്ലയിലെ നൂറനാട്ട് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന നാലുപേർ ചേർന്നു കൊലപ്പെടുത്തിയതെന്നാണു പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വള്ളികുന്നം വട്ടയ്ക്കാട് ഐകെഎസ് കോളനിയിൽ രവീന്ദ്രന്റെ മകൻ രഞ്ജിത് (കിളി – 30) ആണ് മരിച്ചത്. ഉളവുക്കാട്ടെ വാടക വീട്ടിലാണു മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റനിലയിലാണ്. രഞ്ജിത്തും മറ്റു നാലുപേരും ചേർന്നു വാടകയ്ക്കെടുത്ത വീട്ടിൽ ചാരായം വാറ്റുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. 15 ലീറ്റർ ചാരായം കണ്ടെടുത്തിട്ടുണ്ട്. രഞ്ജിത് സ്വകാര്യ ബസ് ഡ്രൈവറാണ്.

related stories