Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ വിട്ടതോടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമം: നടി രമ്യാ നമ്പീശൻ

Ramya Nambeesan നടി രമ്യ നമ്പീശൻ

കൊച്ചി∙താരസംഘടനയായ അമ്മയിൽ നിന്ന് പുറത്തുവന്നതോടെ സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്ന് നടി രമ്യ നമ്പീശൻ. പ്രശ്നമുണ്ടെന്ന് ആവർത്തിച്ച് പറയേണ്ട സ്ഥിതിയാണ്. പ്രശ്നങ്ങൾ പരിഹരിക്കണം. ഡബ്ല്യുസിസി പുരുഷൻമാർക്ക് എതിരായ സംഘടനയല്ലെന്നും രമ്യ നമ്പീശൻ പറഞ്ഞു.

നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്പീശൻ ഉൾപ്പെടെ നാല് നടിമാർ അമ്മയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരാണ് സംഘടന വിട്ട മറ്റു നടിമാർ. അക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു രാജി പ്രഖ്യാപനം.