Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ഹണി റോസും രചനയും കക്ഷി ചേരും

Honey-Rose-Rachana-Narayanankutty ഹണി റോസ്, രചന നാരായണന്‍കുട്ടി

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജ‍ഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരും. വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു. അതേസമയം, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.

ദിലീപിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുമെന്നും സൂചനയുണ്ട്. പൊലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപിന്റെ ഹര്‍ജി. അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

related stories