Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീഴാറ്റൂരിൽ മേല്‍പ്പാലം പ്രായോഗികമല്ല; പരിഹാരം അലൈന്‍മെന്റ് മാറ്റം: കേന്ദ്രം

Keezhattoor-Vayalkili ബൈപ്പാസിന് സ്ഥലം നിർണയിച്ച കീഴാറ്റൂരിലെ വയൽപ്രദേശം.

ന്യൂഡൽഹി∙ കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിലെ സാങ്കേതികവശം പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബദൽപാതയടക്കം സമിതി പരിശോധിക്കുമെന്നും കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി കണ്ണന്താനം പറഞ്ഞു. ബിജെപി നേതാക്കളും വയല്‍ക്കിളി സമരസമിതി പ്രവർത്തകരും ഗഡ്കരിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

സമരസമിതി നേതാക്കൾ നൽകിയ നിവേദനം വിദഗ്‌ധസംഘം പരിശോധിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. തുരുത്തി, വേളാപുരം എന്നിവിടങ്ങളിലെ പ്രശ്നങ്ങളും സംഘം പരിശോധിക്കും. അതേസമയം നിലവിലെ റോഡില്‍ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളി.

മേൽപാലം പ്രായോഗികമല്ലെന്നാണ്‌ കേന്ദ്രത്തിന്റെ വാദം. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്‌ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.