Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ട് പാക്കേജിന്റെ ഭാഗമായി ബണ്ട് കെട്ടിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമില്ല: തോമസ് ചാണ്ടി

Thomas Chandy തോമസ് ചാണ്ടി

കൊച്ചി∙ കുട്ടനാട്ട് പാക്കേജിന്റെ ഭാഗമായി ബണ്ട് കെട്ടിയ സ്ഥലങ്ങളിലൊന്നും ഇത്തവണ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്നു തോമസ് ചാണ്ടി എംഎൽഎ. എൻസിപി നേതൃയോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

500 കോടി രൂപയാണു പാക്കേജിന്റെ ഭാഗമായി ചെലവിട്ടത്. മട വീണ ഭാഗങ്ങളിലെല്ലാം വീണ്ടും ബണ്ട് കെട്ടണം. ഇതിനു സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഊർജിതമായ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനമാണു സർക്കാർ നടത്തിയത്. ഞായറാഴ്ച മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും എംഎൽഎ വ്യക്തമാക്കി.

കുട്ടനാടിനെ വെള്ളപ്പൊക്കം പിടികൂടിയപ്പോൾ തന്റെ ബോട്ടുകളും ജങ്കാറുമൊക്കെ ദുരിതാശ്വാസ പ്രവർത്തനത്തിനു വിട്ടു നൽകിയതായും എംഎൽഎ അവകാശപ്പെട്ടു. ഇതിനു പുറമെ മരുന്നുകളും ഭക്ഷണവും വിതരണം ചെയ്തു – തോമസ് ചാണ്ടി പറഞ്ഞു.