Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 391 പോയിന്റ് ഉയർന്നു

nifty-index

മുംബൈ∙ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്സ് 391 പോയിന്റ് ഉയർന്ന് 37,556 ൽ എത്തി. നിഫ്റ്റി 116 പോയിന്റ് കയറി 11,360 ലും ക്ലോസ് ചെയ്തു. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി എന്നീ മേഖലയിലെ ഓഹരികളാണു മികച്ച പ്രകടനം നൽകിയത്. 1,736 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 942 ഓഹരികൾക്കു നഷ്ടം നേരിട്ടു. ഓട്ടോ, ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഉൾപ്പെടെ എല്ലാ സെക്ടറുകളും ഇന്നു നേട്ടത്തിലായിരുന്നു.

ആക്സിസ് ബാങ്ക്, വേദാന്ത, യെസ് ബാങ്ക്, ഗെയിൽ, ലൂപിൻ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്രാ, ടാറ്റാ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോകോര്‍പ് എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികൾക്കു നഷ്ടം നേരിട്ടു.