Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് പുതിയ വൈറസ് ബാധ; വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത് യുവതിക്ക്

Mosquito

കോഴിക്കോട്∙ നിപ്പയ്ക്കു പിറകെ കോഴിക്കോട് ജില്ലയിൽ പുതിയ വൈറസ് ബാധ. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയിൽ വെസ്റ്റ് നൈൽ രോഗം കണ്ടെത്തി. ജില്ലാ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ആശാ ദേവിയുടെ അധ്യക്ഷതയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു.

Read in English

രോഗലക്ഷണങ്ങളുമായി ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. കൊതുകിൽ നിന്നാണ് ഈ വൈറസ് പകരുന്നത്.

Dengue, leptospirosis outbreak in Kerala

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലമാണ് രോഗം കണ്ടെത്തിയത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.ജി. സജിത് കുമാർ പറഞ്ഞു. രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വൈറസ് കണ്ടെത്തിയ പ്രദേശങ്ങളില്‍ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. 

ജൂലൈ 31 നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലാബ് ഫലങ്ങൾ ലഭിച്ചത്. ദേശാടനപക്ഷികളിൽ നിന്നാണ് കൊതുകുകളിൽ ഈ വൈറസ് എത്തുന്നത്. ആദ്യമായാണ് കോഴിക്കോട് ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴയിൽ 2011, 2013, 2017 വർഷങ്ങളിൽ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഗോവ, അസം എന്നീ സംസ്ഥാനങ്ങളിലും ഇത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ മേധാവി തോമസ് ബീന പറഞ്ഞു.

എൺപതു ശതമാനം കേസുകളിലും പനി, തലവേദന, ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇരുപതു ശതമാനം രോഗികളിൽ ഇത് തലച്ചോറിനെ ബാധിക്കാം. ഈ ഘട്ടമാണ് ഗുരുതരമായി കണക്കാക്കുകയെന്നും അവർ വിശദീകരിച്ചു.