Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; യോഗം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

pinarayi-vijayan-ramesh-chennithala മുഖ്യമന്ത്രി പിണറായി വിജയൻ, രമേശ് ചെന്നിത്തല

ആലപ്പുഴ∙ ഞായറാഴ്ച ആലപ്പുഴ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കില്ലെന്നു സൂചന. ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണു തീരുമാനം.

മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴയിലെ പ്രളയമേഖലകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു. അതേസമയം അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് േകന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. 

related stories