Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് ക്രിയാത്മകമായ പ്രതിപക്ഷമില്ല, സർക്കാരിന്റെ നല്ല കാര്യങ്ങൾ കാണണം: വെള്ളാപ്പള്ളി

Vellappally Natesan

തിരുവനന്തപുരം∙ സംസ്ഥാനത്ത് ക്രിയാത്മകമായ പ്രതിപക്ഷമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല.സര്‍ക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാൻ ശ്രമിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ന് ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാതിരുന്നത് വിവാദമായിരുന്നു. ആലപ്പുഴ ജില്ലയിലെത്തിയിട്ടും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറാവാതിരുന്നതിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

related stories