Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാരാഷ്ട്രയിൽ അഞ്ചുവയസ്സുകാരിക്ക് പീഡനം: പത്തൊൻപതുകാരൻ അറസ്റ്റിൽ

child-abuse-representational-image Representational Image

പാൽഘർ∙ മഹാരാഷ്ട്രയിലെ പാൽഘറിൽ അ‍ഞ്ചുവയസ്സുകാരിയെ പത്തൊമ്പതുകാരൻ പീഡിപ്പിച്ചതായി പരാതി. ഇന്നലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പാടത്തേക്കു പോയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയും എട്ടു വയസ്സുകാരനായ സഹോദരനും മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഈ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ മധുരം തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സഹോദരിയുടെ വീട്ടിൽവച്ചായിരുന്നു പീഡനം. ജോലിക്കുശേഷം തിരിച്ചെത്തിയപ്പോഴാണു മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

related stories