Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലയും കൈകളുമില്ലാതെ അജ്ഞാത മൃതദേഹം ട്രാവൽ ബാഗിൽ; കാലുകൾ വെട്ടിനുറുക്കിയ നിലയിൽ

Crime

ന്യൂഡൽഹി∙ കോളജ് ക്യാംപസിനടുത്തുള്ള ബസ് സ്റ്റാൻഡിനു സമീപം ട്രാവൽ ബാഗിനുള്ളിൽ തല അറുത്തുമാറ്റിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകളും വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും ബാഗിനുള്ളിൽ കണ്ടെത്താനായില്ല. ശരീരത്തിൽനിന്നു വേർപെട്ട കാലുകൾ വെട്ടിനുറുക്കിയ നിലയിലാണ്.

തിമർപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീ ഗുരി തേഗ് ബഹാദൂർ ഖൽസ കോളജിനടുത്തുള്ള ബസ് സ്റ്റാൻഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംശയകരമായ നിലയിൽ ബസ് സ്റ്റാൻഡിനു സമീപം കറുത്ത ട്രാവൽ ബാഗ് കണ്ടതിനെ തുടർന്ന് സ്റ്റാൻഡിലുണ്ടായിരുന്നവർ രാവിലെ എട്ടുമണിയോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മുപ്പതു വയസിനടുത്തു പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നു ന്യൂഡൽഹി ഡപ്യൂട്ടി കമ്മിഷണർ നുപൂർ പ്രസാദ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സബ്സി മൻഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

related stories