Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിക്കു നേരെ മിസൈൽ വന്നാൽ...?; പ്രതിരോധം ഒരുക്കി കേന്ദ്രം (വിഡിയോ)

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. എന്നാൽ അധികം വൈകാതെ മിസൈൽ–ഡ്രോൺ–യുദ്ധവിമാന ഭീഷണികൾ ഭയക്കാതെ ഡൽഹിക്ക് സുഖമായുറങ്ങാം. ശത്രുക്കളുടെ വ്യോമാക്രമണത്തിനെതിരെ കോട്ട കെട്ടി ഒരുങ്ങുകയാണു ഡൽഹി.

നാഷനൽ അഡ്വാൻസ്‍ഡ് സർഫസ്–ടു–എയർ മിസൈൽ സിസ്റ്റം-II (എൻഎഎസ്എഎംഎസ്-II) എന്ന സുരക്ഷാകവചം ഡൽഹിക്കു ചുറ്റും ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കു കേന്ദ്ര പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചു. 6500 കോടി രൂപ ചെലവിടുന്ന പദ്ധതി പ്രകാരം ശത്രുവിന്റെ മിസൈലുകളെ ഉൾപ്പെടെ ആകാശത്തു വച്ചു തന്നെ നിമിഷ നേരം കൊണ്ടു തകർക്കാം..

എൻഎഎസ്എഎംഎസ്-II സംവിധാനത്തിലേക്ക് ഇന്ത്യ തനതായി തയാറാക്കിയ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (ബിഎംഡി) പദ്ധതിയുമുണ്ട്. രാജ്യതലസ്ഥാനത്തിനു കാവലൊരുക്കുന്ന എൻഎഎസ്എഎംഎസ്-II സംവിധാനത്തിന്റെ പ്രവർത്തനം എങ്ങനെയാണ്? അറിയാം ഈ വിഡിയോയിലൂടെ...