Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവം: മോഹൻലാൽ‌

amma-meeting അമ്മ സംഘടനയുടെ യോഗത്തിൽ‌ നിന്ന്. ചിത്രം: റോബർട്ട് വിനോദ്

കൊച്ചി∙ അമ്മയിലെ വനിത അംഗങ്ങൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ വാസ്തവമാണെന്നും ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ വീണ്ടും ജനറൽ ബോഡി ചേരുമെന്നും പ്രസിഡന്റ് മോഹൻലാൽ. അമ്മയ്ക്ക് കത്ത് നൽകിയ നടിമാരായ രേവതി, പത്മപ്രിയ, പാർവതി, നടന്മാരായ ജോയ് മാത്യു , ഷമ്മി തിലകൻ എന്നിവരുമായുള്ള ചർച്ചയ്ക്കിടെ വാർത്താസമ്മേളനം നടത്തുകയായിരുന്നു മോഹൻലാൽ. 

താൻ രാജിവയ്ക്കാൻ ശ്രമിച്ചെന്ന വാർത്ത അടിസ്ഥാരഹിതമാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതെ വന്നാൽ രാജിയെക്കുറിച്ച് ആലോചിക്കാമെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം ചർച്ചയിൽ പങ്കെടുത്തത് അമ്മയുടെ  അംഗങ്ങളായിട്ടാണെന്നും ഡബ്ള്യുസിസി യുടെ ഭാഗമായല്ലെന്നും മൂന്ന് നടിമാരും പ്രതികരിച്ചു.