Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇടപെട്ട എസ്ഐയ്ക്ക് സ്ഥലംമാറ്റം

Bishop Franco Mulakkal

കോട്ടയം∙ ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പൊലീസ് അന്വേഷണത്തിൽ ഇടപെടൽ നടത്തിയെന്ന ആരോപിതനായ കുറവിലങ്ങാട് എസ്ഐയെ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കു സ്ഥലം മാറ്റി. എസ്ഐയുടെ ഇടപെടൽ സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണു സ്ഥലം മാറ്റം.

സഭയുമായി നല്ല ബന്ധം പുലർത്തുന്ന എസ്ഐ ബിഷപ്പിനെതിരെ പരാതി ഉയർന്ന സമയം മുതൽ അവധിയിലാണ്. ചികിത്സയ്ക്കും സഹോദരന്റെ മരണം സംബന്ധിച്ച ആവശ്യങ്ങൾക്കുമായാണ് അവധി എന്നാണു വിശദീകരണം. അതിനിടെ, പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഫാ. ജെയിംസ് ഏർത്തയിലിന്റെ ആശ്രമത്തിൽ എസ്ഐ പോയതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

related stories