Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ തുടരുന്നു; കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ടു മരണം

landslide ഉരുൾപൊട്ടൽ (ഫയൽ ചിത്രം)

സംസ്ഥാനത്ത് മഴ തുടരുന്നു. കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ടു മരണം. ഇരിട്ടി അയ്യൻകുന്നിലെ ഇമ്മട്ടിയിൽ ജയ്സന്റെ ഭാര്യ ഷൈനി (35), ജയ്സന്റെ പിതാവ് തോമസ് (75) എന്നിവരാണു മരിച്ചത്. മലയോരത്ത് ഉരുൾപൊട്ടൽ തുടരുന്നു. അതിനിടെ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് അറിയിക്കുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടമലയാറിൽ കനത്ത മഴ തുടരുകയാണ്. നീരൊഴുക്ക് സൂക്ഷ്മ നിരീക്ഷണത്തിലാണ്. രാജകുമാരി ചെമ്മണ്ണാറിൽ ഉരുൾപൊട്ടി. വ്യാപക കൃഷി നാശം, മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കേരളത്തിലെ മഴയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ‘ലൈവ് അപ്ഡേറ്റ്സിൽ’...

LIVE UPDATES
SHOW MORE
related stories