Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസി റോഡിൽ സർവീസ് പുനരാരംഭിച്ചു; കെഎസ്ആർടിസി, ഓർഡിനറി ബസുകൾ ഓടിത്തുടങ്ങി

Alapuzha Rain AC Road എസി റോഡിലുണ്ടായ വെള്ളക്കെട്ട് (ഫയൽ ചിത്രം)

ആലപ്പുഴ∙ നീണ്ട 26 ദിവസത്തെ തടസത്തിനു ശേഷം ആലപ്പുഴ–ചങ്ങനാശേരി റോഡിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതൽ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് ഉള്‍പ്പെടെ എസി റോഡിലൂടെ കടന്നു പോയിത്തുടങ്ങി. മങ്കൊമ്പ് പാലം മുതൽ ബ്ലോക് ജംക്‌ഷൻ വരെയും െനടുമുടി നസ്രേത്ത് മുതൽ മങ്കൊമ്പ് പാർട്ടി ഓഫിസ് വരെയുമുള്ള റോഡിലെ വെള്ളക്കെട്ട് അവഗണിച്ചാണു ബസുകൾ സർവീസ് നടത്തുന്നത്. മങ്കൊമ്പ് ഭാഗത്തെ വെള്ളക്കെട്ടിലുണ്ടായിരുന്ന വലിയ കുഴികൾ കെഎസ്ടിപി മെറ്റലിട്ട് അടച്ചതോടെയാണു ബസ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള സാഹചര്യമൊരുങ്ങിയത്. 

ഇന്നലെ വൈകിട്ട് ബസുകൾ ട്രയൽ റൺ നടത്തി നോക്കിയിരുന്നു. തുടർന്നാണ് ഇന്നുമുതൽ ബസുകൾ ഷെഡ്യൂൾ അനുസരിച്ചു സർവീസ് പുനരാരംഭിച്ചത്. പുളിങ്കുന്ന്, ചമ്പക്കുളം ഭാഗത്തേക്കുള്ള ഓർഡിനറി ബസുകളും ഓടിത്തുടങ്ങി. കഴിഞ്ഞ മാസം 16 മുതൽ എസി റോഡിലെ വെള്ളം കാരണം ബസുകൾ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബസ് ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിരുന്നു. എസി റോഡിലെ വെള്ളക്കെട്ട് 28ാം ദിവസത്തിലേക്ക് കടക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.