Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയജലത്തിൽ 'മുങ്ങി' ബാങ്കുകളും എടിഎമ്മുകളും; ഉടൻ പൂട്ടാൻ സാധ്യത

ATM എടിഎം (ഫയല്്‍ ചിത്രം)

തിരുവനന്തപുരം∙ ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളിൽ ഗ്രൗണ്ട് ഫ്ലോറുകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടൻ പൂട്ടാൻ സാധ്യത. ഇതു സംബന്ധിച്ചു ചില ബാങ്കുകൾ ശാഖകൾക്കു സർക്കുലർ നൽകികഴിഞ്ഞു. 

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവൻ സമീപത്തെ കറൻസി ചെസ്റ്റുകളിലേക്ക് മാറ്റാനാണു നിർദേശം. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാൻ ശാഖകൾ തയാറായിരിക്കണം. ചെസ്റ്റുകളിലേക്കു മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തുകകൾ സേഫുകളിലെ ഏറ്റവും ഉയർന്ന റാക്കുകളിലേക്കു മാറ്റണം. എടിഎം കൗണ്ടറിലെ പവർ സപ്ലൈ പൂർണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകൾ അടയ്ക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും.

ബാങ്കിലെ സ്വർണം ഉൾപ്പെടെയുള്ള  വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലേക്കു മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനാണു നിർദേശം. സമീപത്തുള്ള എടിഎമ്മുകളിൽ വലിയ തുക ലോഡു ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്.