Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കും: കെ.ടി. ജലീൽ

KT Jaleel കെ.ടി. ജലീൽ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും പൂർണ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലെത്തി. 250 സെക്രട്ടറിമാരും എണ്ണൂറോളം എൻജിനിയർമാരും ഉൾപ്പെടെ 2000 പേരെ നിയമിക്കാനായി. ചരിത്രത്തിൽ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാൻ കഴിഞ്ഞുവെന്നും ജലീൽ പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഇ.പി. ജയരാജനെ തിരികെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രിമാർ വഹിക്കുന്ന നിലവിലെ വകുപ്പുകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. ഇതുപ്രകാരം തദ്ദേശമന്ത്രി കെ.ടി. ജലീലിന് ഉന്നതവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ നല്‍കുമെന്നാണ് കോടിയേരി അറിയിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ളതിനാലാണു െക.ടി.ജലീലിനു വകുപ്പ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

related stories