Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛത്തിസ്ഗഢിൽ റോഡ് പണിക്കെത്തിയ വാഹനങ്ങൾക്ക് നക്സലുകൾ തീയിട്ടു

naxal-attack-chhattisgarh നക്സലുകൾ തീയിട്ട വാഹനങ്ങൾ. ചിത്രം കടപ്പാട്: എഎൻഐ

ദണ്ഡേവാഡ∙ ഛത്തിസ്ഗഢിലെ ദണ്ഡേവാഡയിൽ റോഡ് പണി നടക്കുന്ന സ്ഥലത്തെ വാഹനങ്ങൾക്കു നക്സലുകൾ തീയിട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ബച്ചേലി നഗരത്തിനു സമീപമാണു സംഭവം. നാൽപ്പതിലധികം നക്സലുകൾ പണി നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ചു ട്രക്കുകൾക്കു തീവച്ചു. മാത്രമല്ല, ലോറി ഡ്രൈവർമാരിൽനിന്ന് മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഛത്തിസ്ഗഢിൽ നടക്കുന്ന മൂന്നാമത്തെ നക്സൽ ആക്രമണമാണിത്.