Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ എസ്ബിഐയ്ക്ക് 4,876 കോടി രൂപ നഷ്ടം

STATE BANK INDIA-RESULTS/

മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കഴിഞ്ഞ ഏപ്രിൽ – ജൂൺ ത്രൈമാസത്തിൽ 4,876 കോടി രൂപ നഷ്ടം നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,006 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഇക്കുറി അതിന്റെ ഇരട്ടിയിലേറെ നഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എസ്ബിഐ കനത്ത നഷ്ടമാണു നേരിട്ടത്. മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 7718.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കിട്ടാക്കടത്തിന്റെ തോതിൽ വന്ന വർധനയായിരുന്നു കാരണം. കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച മൂന്നു മാസത്തിൽ 2416.37 കോടി രൂപയായിരുന്നു നഷ്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.