Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നേതാവും റെയിൽവേ സഹമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗക്കേസ്

rajen-gohain-2 കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ (ട്വിറ്റർ ചിത്രം)

ഗുവാഹത്തി∙ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജൻ ഗൊഹൈനെതിരെ മാനഭംഗത്തിന് പൊലീസ് കേസെടുത്തു. ഇരുപത്തിനാലുകാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒരാഴ്ച മുൻപ് അസം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിൽ റെയിൽവേ സഹമന്ത്രിയാണ് രാജൻ ഗൊഹൈൻ.

യുവതിയുടെ പരാതി പ്രകാരം അസം പൊലീസ് മാനഭംഗത്തിന് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ, തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയൽ ചെയ്തു. യുവതിക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെയാണു മന്ത്രിയുടെ പരാതി. ഇതിനു പിന്നാലെ മന്ത്രിക്കെതിരായ കേസ് യുവതിയും കുടുംബവും പിൻവലിച്ചതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെട്ടു.

താൻ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് റജിസ്റ്റർ ചെയ്ത നാഗാവ് സ്റ്റേഷനിലെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്റ്റേഷനിലെ ഓഫിസർ ഇൻ ചാർജ് അനന്ത ദാസ് വ്യക്തമാക്കി. കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.