Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

Representational image Representational image

പനജി ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഗോവ തലസ്ഥാനമായ പനജിയിൽനിന്ന് 40 കിലോമീറ്റർ അകലെ വാസ്കോ പട്ടണത്തിലാണു സംഭവം. ഉത്തർപ്രദേശ് സ്വദേശി ഉത്തംകുമാർ ബിന്ദാണ് ‌അറസ്റ്റിലായത്.

എടിഎം സെന്ററിനു മുന്നിൽ പിതാവിനൊപ്പം ക്യൂവിൽ നിൽക്കുന്നതിനിടെയാണു കുട്ടിയെതട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതെന്നു വാസ്കോ പൊലീസ് ഇൻസ്പെക്ടർ നൊലാസ്കോ റപോസോ പറഞ്ഞു. അൻപതിനോടടുത്തു പ്രായമുള്ള ഇയാളെ സ്ഥലത്തുണ്ടായിരുന്നവർപിടികൂടി മർദിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

related stories