Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന കോൺവെന്റ് കേരള പൊലീസ് പരിശോധിക്കുന്നു

bishop-franco-mulakkal

ജലന്തർ ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ താമസിച്ചിരുന്ന കോൺവെന്റിൽ കേരള പൊലീസ് പരിശോധനയും തെളിവെടുപ്പും നടത്തുന്നു. പഞ്ചാബ് പൊലീസിനൊപ്പമാണ് കേരള പൊലീസ് സംഘം ഇവിടെ എത്തിയത്. ഇതിനുശേഷം ബിഷപ് ഹൗസിലേക്കു പോകും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസ് ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ജലന്തർ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യൽ.

അതേസമയം, ജലന്തർ രൂപതയിലെ ഒരു വൈദികന്റെ മൊഴി പൊലീസ് സംഘം ഇന്നലെ ശേഖരിച്ചു. ഇദ്ദേഹം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവാണ്. വെള്ളിയാഴ്ച പഞ്ചാബ് പൊലീസ് സംഘം ഡിസിപി ഗുർമീത് സിങ്ങിന്റെ നേതൃത്വത്തിൽ ബിഷപ് ഹൗസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ മുതൽ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ വിശ്വാസികൾ ബിഷപ് ഹൗസിനോട് അനുബന്ധിച്ചുള്ള സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ പ്രാർഥനയ്ക്കായി എത്തിയിരുന്നു.

ബിഷപ് ഹൗസിലെത്തി നടപടികൾക്കു മുതിർന്നാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു പൊലീസ് സംശയിക്കുന്നു. ഇതോടെയാണ് ഇന്ന്് ഉച്ചകഴിഞ്ഞ് പിഎപി ക്യാപിൽ വിളിച്ചു വരുത്തി ബിഷപ്പിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ജലന്തർ കന്റോൺമെന്റിലുള്ള മിഷനറീസ് ഓഫ് ജീസസ് കോൺവെന്റ്, ഇപ്പോഴത്തെ മദർ ജനറൽ റെജീന, മറ്റു സാക്ഷികൾ എന്നിവരുടെ മൊഴികൾ കേരള പൊലീസിനു ശേഖരിക്കേണ്ടതുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം പഞ്ചാബ് ആംഡ് പൊലീസ് (പിഎപി) ക്യാംപിലാണു താമസിക്കുന്നത്. കേരള പൊലീസ് സംഘം നാളെ ജലന്തറിൽനിന്നു മടങ്ങും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.