Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി; ദുരന്ത ബാധിതർക്ക് കൈത്താങ്ങായി കെഎസ്ആർടിസിയും

ksrtc-logo

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങുമായി കെഎസ്ആർടിസിയും. ഏറ്റവും വലിയ കാലവർഷക്കെടുതി അനുഭവിക്കുന്ന വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേക്കു സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ചു നൽകുന്ന വസ്ത്രങ്ങൾ, ഭക്ഷണപദാർഥങ്ങൾ, മരുന്നുകൾ തുടങ്ങിയവ കെഎസ്ആർടിസി ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കും.

ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോകളിലാണ് സാധനങ്ങൾ എത്തിക്കേണ്ടത്. ഇത് സൗജന്യമായി ലക്ഷ്യ സ്ഥാനങ്ങളിൽ കെഎസ്ആർടിസി ബസുകൾ മുഖേന എത്തിക്കുമെന്ന് എംഡി ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർമാർക്കും നിർദേശം നൽകി. വരുന്ന മൂന്ന് ദിനങ്ങളിൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

related stories