Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം മമ്പാട് വീടുകൾക്കു വിള്ളൽ; ഭൂചലനം എന്നു സംശയം

earth quake

മലപ്പുറം∙ മമ്പാട് കൊങ്ങല്ലൂർ പൂച്ചക്കുന്നു പാറയിൽ വീടുകൾക്കു വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് 70 കുടുംബങ്ങൾ വീടൊഴിഞ്ഞു. ഭൂചലനത്തെ തുടർന്നാണോ വിള്ളലുണ്ടായതെന്ന സംശയമുയർന്നു. ജിയോളജി സംഘം പരിശോധനയ്‌ക്ക് എത്തും.

ഏഴു വീടുകൾക്കാണു വിള്ളലുണ്ടായത്. രാത്രി പാത്രങ്ങളും മറ്റും നിലത്തു വീഴുകയും തരിപ്പ് അനുഭവപ്പെടുകയും ചെയ്‌തതായി വീട്ടുകാർ പറയുന്നു. പൂച്ചക്കുന്നിനു മുകളിലിൽ മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിൽ ഏഴു വീടുകൾക്കു ഭാഗികമായി കേടുപറ്റി. കുടുംബങ്ങൾക്കായി തൊട്ടടുത്ത സ്‌കൂളിൽ സൗകര്യം ഒരുക്കിയിരുന്നെങ്കിലും എല്ലാവരും ബന്ധുവീടുകളിലേക്കാണു മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.