Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഓവർ തകർന്നുവീണ് ഒരാൾക്കു പരുക്ക്

up-flyover-collapse യുപിയിൽ ഫ്ലൈ ഓവർ തകർന്നുവീണതിന്റെ ചിത്രം.

ലക്നൗ ∙ യുപിയിൽ നിർമാണത്തിലിരുന്ന ഫ്ലൈ ഓവർ തകർന്നുവീണു. തലസ്ഥാനമായ ലക്നൗവിൽനിന്ന് 205 കിലോമീറ്റർ അകലെ ബസ്തി ജില്ലയിലെ ദേശീയപാത 28ൽ പുലർച്ചെയായിരുന്നു സംഭവം. ഒരാൾക്കു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. മേഖലയിൽ രണ്ടു ദിവസമായി മഴ തുടരുകയായിരുന്നു.

ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. കഴിഞ്ഞയാഴ്ച ആഗ്ര – ലക്നൗ എക്സ്പ്രസ്‌വേയുടെ സർവീസ് റോഡും മഴയെത്തുടർന്ന് ഇടഞ്ഞുതാണിരുന്നു. നാലുപേർ സഞ്ചരിച്ച കാർ അന്ന് അപകടത്തിൽപ്പെട്ടിരുന്നെങ്കിലും. ആളപായമുണ്ടായില്ല.