Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്; ഒരു ഡോളറിന് 69.47 രൂപ

Rupee down

മുംബൈ∙ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്. വ്യാപാരം തുടങ്ങിയപ്പോൾ ഒരു ഡോളറിന് 69.47 നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച 68.83 എന്ന നിരക്കിലായിരുന്നു രൂപയുടെ മൂല്യം.

ഓഹരി വിപണിയിൽ നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. 37,693.19ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 280.69 പോയിന്റ് നഷ്ടം നേരിട്ട് 37,588.54ൽ എത്തി. 11,474.95ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 78.95 പോയിന്റ് നഷ്ടത്തോടെ 11,350.55ൽ എത്തി. വേദാന്ത, എസ്ബിഐ, ടാറ്റ മോട്ടോർസ്, ഐഎസിഐസിഐ ബാങ്ക്, ഹിൻഡാൽകോ എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ട ഓഹരികൾ.