Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസിൽ നിന്നു പുറത്തേക്കുവീണ യാത്രക്കാരൻ മരിച്ചു

Kottayam District Map

കോട്ടയം ∙ സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു തെറിച്ചു വീണു ചികിൽസയിലായിരുന്ന യാത്രക്കാരൻ മരിച്ചു. തിടനാട് വെയിൽകാണാംപാറ പേഴുംകാട്ടിൽ മാത്തുക്കുട്ടിയാണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ തുറന്ന നിലയിലായിരുന്നു. സ്റ്റോപ്പ് എത്താറായപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ മാത്തുക്കുട്ടി വാതിലിലൂടെ പുറത്തേക്കു വീണു. ബസ് വളവിൽ നിന്നു തിരിച്ചതാണു വീഴാൻ കാരണം. സംഭവത്തിൽ സ്വകാര്യ ബസിനെതിരെ കേസ് എടുത്തു. വാതിൽ അടച്ചിടണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണു കേസ്. 

related stories