കണ്ണൂർ∙ ജാമ്യം ലഭിച്ചതിനെത്തുടർന്നു മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന കണ്ണൂർ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങി. കൽപറ്റ ജില്ലാ കോടതിയാണു നാലു കേസുകളിൽ ജാമ്യം അനുവദിച്ചത്. കോയമ്പത്തൂരിലെ പ്രത്യേക വനിതാ ജയിലിലായിരുന്ന ഷൈനയെ മൂന്നു ദിവസം മുൻപാണു കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്.
ഷൈനയെ കോയമ്പത്തൂർ ജയിലിൽനിന്നു വനിതാ പൊലീസിന്റെ അകമ്പടിയോടെ പുറത്തേക്കുകൊണ്ടുവരുന്നു (ഫയൽ ചിത്രം)
Advertisement