Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‍സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു

PSC

തിരുവനന്തപുരം∙ കനത്ത മഴയിലും പിഎസ്‍സി നടത്തുമെന്നു തീരുമാനിച്ച ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു.  രാത്രിയേറെ വൈകിയാണു പരീക്ഷ മാറ്റിയതായി പിഎസ്‍സി അറിയിച്ചത്. മനോരമ ഓൺലൈൻ വാര്‍ത്തയ്ക്കു പിന്നാലെയാണു നടപടി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം വ്യാഴാഴ്ച അവധിയാണ്. സർവകലാശാല പരീക്ഷകളും മാറ്റിവച്ചു. ഈ സാഹചര്യത്തിലും പരീക്ഷ മാറ്റിവയ്ക്കാൻ പിഎസ്‍സി തയാറായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ 8.30 വരെയാണു പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. 

സ്കൂൾ കുട്ടികൾക്ക് 31നു തുടങ്ങാനിരുന്ന ഓണപരീക്ഷയും മാറ്റി വച്ചിരിക്കയാണ്. ഏഴു മണിക്കു തുടങ്ങുന്ന പരീക്ഷയ്ക്കു പരീക്ഷാ കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ട പിഎസ്‍സി ജീവനക്കാർ ഉൾപ്പെടെയുള്ള ചുമതലക്കാർ ആറു മണിക്കുതന്നെ എത്തണമായിരുന്നു. പ്രളയക്കെടുതി കാരണം വിവിധ ജില്ലകളിലെ പൊതുഗതാഗത സംവിധാനങ്ങൾ താറുമാറായ സാഹചര്യത്തിൽ ഇവർക്കു യഥാസമയം പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ കഴിയുന്ന കാര്യം സംശയമായിരുന്നു. 

related stories