Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലെത്തി; സ്പിൽവേ ഒന്നര അടിയായി ഉയർത്തി

Periyar River | Idukki Cheruthoni ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കുത്തിയൊഴുകുന്ന പെരിയാർ. ഇടുക്കി ചെറുതോണിയിൽനിന്ന്. ചിത്രം: ജിബിൻ ചെമ്പോല.

തൊടുപുഴ∙ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലെത്തി. 13 ഷട്ടറുകളും തുറന്നു വച്ചിരിക്കുകയാണ്. നേരത്തെ ഒരടി ഉയരത്തിൽ മാത്രമേ സ്പിൽവേ ഷട്ടറുകൾ തുറന്നുവയ്ക്കൂ എന്നു വാശിപിടിച്ചിരുന്ന തമിഴ്നാട് മരാമത്ത് വിഭാഗം ഇപ്പോൾ സ്പിൽവേ ഒന്നര അടിയായി ഉയർത്തി. അതോടെ കൂടുതൽ വെള്ളം പെരിയാറ്റിലൂടെ ഇടുക്കിയിലേക്ക് ഒഴുകാൻ തുടങ്ങി. 3300 ക്യുസെക്സിൽനിന്ന് പതിനായിരം ക്യുസെക്സായി വെള്ളത്തിന്റെ ഒഴുക്ക് കൂടിയിട്ടുണ്ട്. ഇടുക്കിയിലും കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയർത്താം. ആ ജലനിരപ്പ് എത്തിച്ച് ഡാം സുരക്ഷിതമാണെന്ന് വരുത്താനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും വർധിച്ചു. രാത്രി പത്തു മണി വരെയുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 2399.80 അടിയാണ്.  മുല്ലപ്പെരിയാർ, ചെറുതോണി അണക്കെട്ടുകളുടെ കൂടുതൽ വാർത്തകളും ചിത്രങ്ങളും വിഡിയോയും ചുവടെ...

LIVE UPDATES
SHOW MORE
related stories