Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾ മാറ്റി

Rain (ഫയൽ ചിത്രം)

കോഴിക്കോട്∙ കനത്ത മഴയെത്തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ വെള്ളിയാഴ്ചയും അവധിയാണ്.

കുസാറ്റ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്‌ സർവകലാശാല പഠനവകുപ്പുകളിൽ വ്യാഴാഴ്ച നടക്കേണ്ട എല്ലാ പിജി പരീക്ഷകളും മാറ്റി. ആരോഗ്യസർവകലാശാല വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ വ്യാഴാഴ്ച നടത്താനിരുന്ന കോളേജ് യൂണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

related stories