Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിച്ചു; ഇന്ന് യാത്ര സൗജന്യം​

Kochi Metro

കൊച്ചി∙ കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. മുട്ടം മെട്രോയാർഡിൽ വെള്ളം കയറിയിനെത്തുടർന്ന താത്കാലികമായി നിർത്തി വച്ചിരുന്ന സർവീസ് ‌ വൈകുന്നേരം 4 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്. സർവീസ് ഇന്ന് സൗജന്യമായിരിക്കുമെന്ന് മെട്രോ അധികൃതർ ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് രാവിലെ മുതൽ സർവീസ് നിർത്തി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.