Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ സുരക്ഷിതം; ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല: തമിഴ്നാട് മുഖ്യമന്ത്രി

Edappadi K Palanisamy

ചെന്നൈ∙ മുല്ലപ്പെരിയാർ സുരക്ഷിതമാണെന്നും നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.