Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളിൽ ഇളവ്; യാത്ര റദ്ദാക്കുന്നതും തീയതി മാറ്റുന്നതും സൗജന്യം

airindia

കൊച്ചി∙ മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇതു പൂർണമായും സൗജന്യമായിരിക്കും.

യാത്രക്കാർക്കു യാത്രാ തീയതി മാറ്റുകയോ പുറപ്പെടുന്ന സ്ഥലം മാറ്റുകയോ ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നു പുറപ്പെടാനും ഇവിടങ്ങളിൽ എത്തിച്ചേരാനും തീരുമാനം ബാധകമാണ്. 

Read more: Kerala Floods

സെക്ടറുകൾ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയിൽനിന്നു മാത്രം 92 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനു ദുബായിലേക്കുള്ളത്. യാത്രകൾ റദ്ദാക്കുന്നവര്‍ക്കു മുഴുവൻ തുകയും റീഫണ്ട് ചെയ്യും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാണ്. 

ഓഗസ്റ്റ് 26 വരെ കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരുവനന്തപുരം കോഴിക്കോട് എന്നിവടങ്ങളിൽ നിന്നു പകരം സർവീസും എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ അനുവദിച്ച അതേ സമയത്തു തന്നെ യാത്രക്കാർ രണ്ടിൽ ഏതെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും. വെള്ളപ്പൊക്കത്തെ തുടർന്ന് കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് മാറ്റിയത് കൂടാതെയാണ് ഇതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

related stories