Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച: റവന്യൂ സെക്രട്ടറിക്കു മുഖ്യമന്ത്രിയുടെ വിമര്‍ശനം

Pinarayi Vijayan

തിരുവനന്തപുരം ∙ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ചില മേഖലകളില്‍ വീഴ്ച വന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.  മികച്ച പ്രവര്‍ത്തനം നടത്തിയ വകുപ്പുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. റവന്യൂ വകുപ്പിനാണ് യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്. ചില മേഖലകളില്‍ ഏകോപനം ഉണ്ടായില്ലെന്നു വിമര്‍ശനം ഉണ്ടായി. ഉദ്യോഗസ്ഥ ഏകോപനം ഉണ്ടായില്ല. ഹെലികോപ്റ്ററുകള്‍ നേരത്തെ വിളിക്കാമായിരുന്നുവെന്നും റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യനോടു മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ നിരവധിപ്പേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇക്കാര്യം യോഗത്തില്‍ വിശദീകരിച്ചപ്പോഴാണ് വിമര്‍ശനം ഉണ്ടായത്. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ വീഴ്ച വന്നുവെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നു വകുപ്പു മേധാവികളോടു മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നു റവന്യൂ വകുപ്പ് അധികൃതര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. വകുപ്പ് ചെയ്യേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അവര്‍ വ്യക്മാക്കി.

Read more: Kerala Floods

മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍, വിവിധ വകുപ്പ് മേധാവികള്‍, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

related stories