Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്മല ഡാമിലെ ജലനിരപ്പ് സംഭരണശേഷിക്കു മുകളിൽ; മഴയ്ക്ക് നേരിയ ശമനം

Thenmala Dam തെന്മല അണക്കെട്ട് (ഫയൽ ചിത്രം)

കൊല്ലം∙ തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് സംഭരണശേഷിക്കു മുകളിലെത്തി. 115.92 മീറ്റർ ആണു രാവിലത്തെ ജലനിരപ്പ്. ഡാമിന്റെ സംഭരണശേഷി 115.82 മീറ്റർ ആണ്. ഡാമിന്റെ മൂന്നു ഷട്ടറുകളും ആറടി വീതം ഉയർത്തിയിട്ടുണ്ട്. ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇതുവരെ 65 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 1371 കുടുംബങ്ങളിൽനിന്നുള്ള 4643 പേരെ ക്യാംപുകളിലേക്കു മാറ്റി.

Read more: Kerala Floods

∙ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ വാഹന ഗതാഗതം പുനഃസ്ഥാപിച്ചില്ല. തെക്കൻ ജില്ലകളിലേക്കുള്ള ചരക്കുഗതാഗതത്തെയും ഇതു സാരമായി ബാധിച്ചു. തമിഴ്നാട്ടിൽനിന്നുള്ള ചരക്ക് വാഹനങ്ങളും മറ്റും തെങ്കാശിയിൽനിന്ന് അംബാസമുദ്രം- നാഗർകോവിൽ വഴി തിരിച്ചുവിടുന്നു.

കൊല്ലം ജില്ലയിലെ ഹെൽപ് ലൈൻ നമ്പറുകൾ

കലക്ടറേറ്റ് 0474 2794002, 2794004, 94476 77800,
താലൂക്ക് ഓഫിസുകൾ: കൊല്ലം- 0474 2742116, കരുനാഗപ്പള്ളി- 0476 2620223, കൊട്ടാരക്കര- 0474 2454623, 2453630, കുന്നത്തൂർ- 0476 2830345, പത്തനാപുരം- 0475 2350090, പുനലൂർ- 0475 2222605
ടോൾ ഫ്രീ നമ്പർ: 1077
സിറ്റി പൊലീസ് കൺട്രോൾ റൂം: 0474 2746000, 0474 2742265, 94979 60620
റൂറൽ പൊലീസ് കൺട്രോൾ റൂം: 0474 2450868, 2450168, 94979 31000

related stories